teacher

അടൂർ : പോളിടെക്‌നിക് കോളജിൽ ഗസ്റ്റ് ലക്ചറർ ഇൻ പോളിമെർ ടെക്‌നോളജി, അസി. പ്രൊഫസർ ഗണിതശാസ്ത്ര വിഭാഗം, ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് എന്നീ തസ്തികകളിലുളള ഓരോ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30 ന് അടൂർ സർക്കാർ പോളിടെക്‌നിക് കോളജിൽ ഹാജരാകണം. അതത് വിഷയങ്ങളിൽ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോൺ : 04734 231776.