കല്ലൂപ്പാറ : കല്ലൂപ്പാറ വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണവും വി.ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ഇന്ന് മുതൽ15വരെ നടക്കും. ഇന്ന് രാവിലെ 6.45ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ കുർബാനയെ തുടർന്ന് കൊടിയേറ്റ്. വൈകിട്ട് 5ന് ദൈവമാതാവിന്റെ പൗരാണിക ചിത്രം ദേവാലയനടയിൽ പ്രതിഷ്ഠിക്കും. 2ന് രാവിലെ 10ന് നിരണം ഭദ്രാസന മർത്തമറിയം സമാജം വാർഷികസമ്മേളനം, 3ന് രാവിലെ 9ന് മെഡിക്കൽ ക്യാമ്പ് മുൻ എം.എൽ.എ. ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്യും. 6ന് കൂടാരപെരുന്നാൾ. 7ന് അഭയം പ്രാർത്ഥനാ സംഗമം. 10ന് നിരണം ഭദ്രാസന സൺഡേസ്കൂൾ സമ്മേളനം. 11ന് 8ന് വി.കുർബാനയ്ക്ക് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും.തുടർന്ന് മെറിറ്റ് അവാർഡ് വിതരണം.ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മരിയൻ പുരസ്‌കാര സമ്മേളനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. 13ന് സന്ധ്യനമസ്കാരത്തെത്തുടർന്ന് സെമിത്തേരിയിൽ ധൂപാർപ്പണം. 14ന് വൈകിട്ട് 5.15ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സന്ധ്യാ നമസ്കാരവും തുടർന്ന് റാസ. 15ന് രാവിലെ 8ന് മൂന്നിന്മേൽ കുർബാന.തുടർന്ന് പുഴുക്കുനേർച്ച. കൊടിയിറക്ക്.