pandalam-nagarasabha
അറത്തിൽമുക്ക് വെൽനസ് സെന്റർ വാർഷികാഘോഷത്തിൽ പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ് കേക്ക് മുറിക്കുന്നു

പന്തളം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ രണ്ടുദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കെ അറത്തിൽമുക്ക് വെൽനസ് സെന്റർ വാർഷികം നഗരസഭാ അദ്ധ്യക്ഷ കേക്ക് മുറിച്ച് ആഘോഷിച്ചതിൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു . മണ്ഡലം പ്രസിഡന്റ് എസ് . ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ കെ.ആർ വിജയകുമാർ , പന്തളം മഹേഷ്, സുനിതാ വേണു , രത്‌നമണി സുരേന്ദ്രൻ , എ നൗഷാദ് റാവുത്തർ , പി എസ് വേണു കുമാരൻ നായർ , ഇ എസ് നുജുമുദീൻ , പി പി ജോൺ , ജി അനിൽകുമാർ , ബൈജു മുകടിയിൽ , ശാന്തി സുരേഷ് , വിനോദ് മുകടിയിൽ , രാഹുൽ രാജ് , അഭിജിത്ത് മുകടിയിൽ , മുരളീധരൻ , തുടങ്ങിയവർ സംസാരിച്ചു.