daily

പത്തനംതിട്ട : ജില്ലാ മെഡിക്കൽ ഓഫീസും, ആരോഗ്യകേരളം പത്തനംതിട്ടയും സംയുക്തമായി കോന്നി താലൂക്ക് ആശുപത്രി, കോന്നി എസ്.എ.എസ് കോളേജ് സഹകരണത്തോടെ സംഘടിപ്പിച്ച ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെയും ലോക ഒ.ആർ.എസ് ദിനാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്.എ.എസ്.കോളജ് പ്രിൻസിപ്പൽ ഡോ.ബി.എസ് കിഷോർ കുമാർ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം തോമസ്‌ കാലായിൽ, വാർഡ് അംഗം ശോഭാമുരളി, ഡോ.ഗ്രേസ് മറിയം ജോർജ്, ആർ. ദീപ, വൈ.നസീർ എന്നി​വർ പങ്കെടുത്തു. ഡോ. സി.എസ്.നന്ദിനി ക്ലാസെടുത്തു.