ചെങ്ങന്നൂർ : 11വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തു. ലിഫ്റ്റ് നിർമ്മിച്ചുനൽകാമെന്ന് പറഞ്ഞ് വെണ്മണി സ്വദേശിയുടെ പക്കൽ നിന്ന് 1,95,000 രൂപ വാങ്ങിയെടുത്തശേഷം പണവുമായി കടന്നുകളഞ്ഞ കേസിൽ പ്രതിയായ ആലുവാ സ്വദേശി പട്ടരുമഠത്ത് സെന്തിൽ വെങ്കിടേശൻ( 56) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ.ബിനുകുമാർ രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡാണ് ആലുവയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.