a
വയനാടിന് സഹായവുമായി പുറപ്പെട്ട വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി പത്തനംതിട്ട ജില്ലയും.

വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി

യാത്രതിരിച്ച വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ,നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌ തുളസീധരൻ പിള്ള, പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌ പി എസ് മോഹനൻ, പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നവനീത് , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, നഗരസഭ കൗൺസിലർ പി കെ അനീഷ് , ഡെപ്യൂട്ടി കളക്ടർമാരായ ബീന എസ് ഹനീഫ്, ആർ.പത്മ ചന്ദ്രക്കുറുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു.