കൊല്ലം: കന്റോൺമെന്റ് മൈതാനത്ത് ഒരുങ്ങുന്ന ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. തറയിടീൽ പൂർത്തിയായി. മാപ്പിൾവുഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് തറ തയ്യാറാക്കിയിരിക്കുന്നത്. ഡോറിന്റെ പ്രവൃത്തിയാണ് ബാക്കിയുള്ളത്.
ഡിസംബറോടെ നിർമ്മാണം പൂർത്തിയാകുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ 80 ശതമാനം പണികൾ പൂർത്തിയായി. രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഇരിക്കാവുന്ന ഗാലറിയും തയ്യാറായിക്കഴിഞ്ഞു. 25 മീറ്റർ വീതിയിലും 12 മീറ്റർ നീളത്തിലും നിർമ്മിച്ച നീന്തൽക്കുളത്തിന്റെ നവീകരിക്കലും അവസാന ഘട്ടത്തിലാണ്. ഇതിന് സമീപം ചെയ്ഞ്ചിംഗ് റൂം സൗകര്യവുമുണ്ട്.
ബാഡ്മിന്റൺ, വോളിബാൾ, ബാസ്‌കറ്റ്‌ബാൾ, ടേബിൾ ടെന്നീസ് തുടങ്ങി 23 ഓളം ഇനം മത്സരങ്ങൾ ഇവിടെ നടത്താനാകും. ഓരോ ഇനത്തിനും ഒന്നിലധികം കോർട്ടുകളാണുള്ളത്. കാണികൾക്കായി ഇരു നിലകളിലുമായി 12 ടോയ്‌ലെറ്റുകളാണുള്ളത്. കളിക്കാർക്കായി രണ്ട് ബാത്ത് റൂം ഉൾപ്പടെയുള്ള വലിയ മുറികളുണ്ട്. ഇതിന് പുറമെ നാല് വി.ഐ.പി റൂമുകളും മെഡിക്കൽ, മീഡിയ റൂമുകളും ഒരുങ്ങുന്നുണ്ട്. വിശ്രമത്തിനായി ഹോസ്റ്റലും അത്യാധുനിക റണ്ണിംഗ് ട്രാക്കുമെല്ലാം തയ്യാറായിവരുന്നു.
എട്ട് വരിയിൽ സിന്തറ്റിക്ക് ട്രാക്ക്
400 മീറ്റർ നീളത്തിൽ എട്ട് വരികളുള്ള സിന്തറ്റിക്ക് ട്രാക്കാണ് ഒരുങ്ങുന്നത്
5.4 കോടിയാണ് ഇതിനായി വകയിരുത്തുയത്
അടുത്തമാസത്തിനുള്ളിൽ പണി പൂർത്തിയാകും
2023 ജൂണിലാണ് സിന്തറ്റിക് ട്രാക്ക് നിർമ്മാണം ആരംഭിച്ചത്
ആകെ ചെലവ് ₹ 39 കോടി
നിർമ്മാണം ആരംഭിച്ചത് - 2021 ഫെബ്രുവരി
കിഫ്ബി ഫണ്ട് വിനിയോഗിച്ച് കിറ്റ്കോയാണ് നിർമ്മാണം നടത്തുന്നത്.
ഇൻഡോർ സ്റ്റേഡിയം ഭാരവാഹികൾ