കൊല്ലം: സാ​ങ്കേ​തി​ക​ ശാ​സ്​ത്ര സർ​വ​ക​ലാ​ശാ​ല​യി​ലെ ഹ്യൂ​മൻ റി​സോ​ഴ്‌​സ് ഡെ​വ​ലപ്പ്​മെന്റ് സെന്റ​റി​ന്റെ (എ​ച്ച്.ആർ.ഡി.സി) ആ​ഭി​മു​ഖ്യ​ത്തിൽ സർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള എ​ൻജിനിയ​റിം​ഗ് കോ​ളേ​ജി​ലെ അദ്ധ്യാ​പ​കർ​ക്കാ​യി 'കൗൺ​സി​ലിംഗ് ആൻ​ഡ് അ​ക്കാഡമി​ക് മെൻ​ഡ​റിംഗ് ' എ​ന്ന വി​ഷ​യ​ത്തിൽ അ​ഞ്ചു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന് ആ​രം​ഭി​ക്കും. പ്ര​മു​ഖ സൈ​ക്ക്യാ​ട്രി​സ്റ്റു​കൾ, സൈ​ക്കോ​ള​ജി​സ്റ്റു​കൾ, അ​ക്കാഡ​മി​ക വി​ദ​ഗ്​ദ്ധർ, തു​ട​ങ്ങി​യ​വർ ക്ലാ​സു​കൾ ന​യി​ക്കും. ബാർ​ട്ടൻ ഹിൽ എൻ​ജി​നിയ​റിം​ഗ് കോ​ളേ​ജിൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ടെ​ക്‌​നി​ക്കൽ എ​ഡ്യു​ക്കേ​ഷൻ ഡ​യ​റ​ക്ടർ ഡോ. പി.ആർ.ഷാ​ലി​ജ് ഉ​ദ്​ഘാ​ട​നം ചെ​യ്യും.