കൊല്ലം: ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് കാരണം ജില്ലയിൽ ഗ്രാമപ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ കൂട്ടത്തോടെ വെട്ടിച്ചുരുക്കുന്നു. കാത്തുനിന്ന് തളരുന്ന യാത്രക്കാർ കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കൂടുതൽ തുക മുടക്കി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ റദ്ദാക്കിയാൽ വലിയ വരുമാന നഷ്ടമുണ്ടാകും. എന്നാൽ ഓർഡിനറി സർവീസുകൾ റദ്ദാക്കിയാൽ കാര്യമായ നഷ്ടമുണ്ടാകില്ല. അതുകൊണ്ട് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്ക് നിയോഗിച്ച ശേഷം എല്ലാ ഡിപ്പോകളിലും ഓർഡിനറി സർവീസുകളാണ് റദ്ദാക്കുന്നത്.
പ്രധാന റൂട്ടുകളിലാണ് സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ നടത്തുന്നത്. ഈ റൂട്ടുകളിൽ തുടർച്ചയായി സർവീസുള്ളതിനാൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചാലും കാര്യമായ യാത്രാക്ലേശം ഉണ്ടാകില്ല. എന്നാൽ ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ള ഗ്രാമീണ റൂട്ടുകളിൽ ഒരെണ്ണം വെട്ടിച്ചുരുക്കുമ്പോൾ തന്നെ യാത്രക്കാർ വഴിയാധാരമാകും. ഇത് കണക്കിലെടുക്കാതെയാണ് വരുമാനം കണക്കിലെടുത്ത് ഓർഡിനറി സർവീസുകൾ വെട്ടിച്ചുരുക്കുന്നത്.
മണിയടിക്കാനും വളയം പിടിക്കാനും ആളില്ല
മിന്നൽ പരിശോധന കാരണം തലേന്ന് മദ്യപിക്കുന്നവർ തൊട്ടടുത്ത ദിവസം ജോലിക്ക് എത്തുന്നില്ല
ഇത് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഇടയാക്കുന്നു
സ്ഥിരമായി വെട്ടിച്ചുരുക്കുന്നത് ഓർഡിനറി സർവീസുകൾ
ശമ്പളം കുറവായതിനാൽ താത്കാലികക്കാരും സ്ഥിരമായി ജോലിക്കെത്തുന്നില്ല
സാമ്പത്തിക പ്രതിസന്ധിയിൽ സ്ഥിരം ഡ്രൈവർ നിയമനം നടന്നിട്ട് വർഷങ്ങൾ
ഡിപ്പോ, ആകെ, ഷെഡ്യൂൾ ഡ്രൈവർ, കുറവ്, കണ്ടക്ടർ, കുറവ്
പത്തനാപുരം- 42, 89, 15, 92, 12
കൊട്ടാരക്കര- 118- 201, 36, 206, 31
ആര്യങ്കാവ്- 11, 21, 2, 24, 1
കൊല്ലം- 89, 186, 20, 225, -
ചടയമംഗലം- 43, 85, 7, 85, 7
പുനലൂർ- 54, 102, 14, 108, 8
ഡ്യൂട്ടി
ഒന്നര ഡ്യൂട്ടി: 4 ദിവസം
ഡബിൾ ഡ്യൂട്ടി 3 ദിവസം
സിംഗിൾ ഡ്യൂട്ടി- 6 ദിവസം
ബദലി ജീവനക്കാരുടെ ശമ്പളം
ഡ്രൈവർ ₹ 700
കണ്ടക്ടർ ₹ 650
കോടതി വിധിയെ തുടർന്ന് പഴയ കണ്ടക്ടർ റാങ്ക് ലിസ്റ്റിലുള്ളവർ മൂന്ന് വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചെങ്കിലും ശാശ്വത പരിഹാരമായില്ല.
കെ.എസ്.ആർ.ടി.സി ജീവനക്കാർ