കുറുങ്ങപ്പള്ളി : എസ്.എൻ.ഡി.പി യോഗം കടത്തൂർ 396-ാം നമ്പർ ശാഖയുടെ ഗുരുക്ഷേത്രത്തിന്റെ പതിനഞ്ചാമത് പുനപ്രതിഷ്ഠാ വാർഷികാഘോഷം ഇന്ന് സമാപിക്കും .ഇന്ന് പുലർച്ചെ 5ന് നിർമ്മാല്യദർശനം, 5.30ന് കുടുംബ ഗണപതിഹോമം, രാവിലെ 6.30 ന് കലശപൂജ ,കലശാഭിഷേകം ,11.30ന് പൊതുസമ്മേളനം ,വിവിധ വിദ്യാഭ്യാസ അവാർഡുകൾ ,ക്യാഷ് അവാർഡുകൾ ,ചികിത്സാ സഹായ നിധി ,ആശ്വാസ ധനസഹായം എന്നിവയുടെ വിതരണം ,ഉച്ചയ്ക്ക് 1ന് സമൂഹസദ്യ ,വൈകിട്ട് 3.30 മുതൽ ഭജനാമൃതം , 6.30ന് സോപാന സംഗീതം ,6 .50ന് ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും.