maithri-
ചവറ മൈത്രി ഫാമിലി ക്ലബിന്റെയും കെ.എം.എം.എല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ കോവിൽത്തോട്ടം സെന്റ് ലിഗോറിയസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പഠനോപകരണ വിതരണം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ചവറ മൈത്രി ഫാമിലി ക്ലബിന്റെയും കെ.എം.എം.എല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ കോവിൽത്തോട്ടം സെന്റ് ലിഗോറിയസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. സ്കൂളിൽ നടന്ന ചടങ്ങ് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മനോജ് പോരുകര അദ്ധ്യക്ഷനായി. വിജയകുമാർ (കെ.എം.എം.എൽ.)കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നി‌ർവഹിച്ചു. ക്ലബ് സെക്രട്ടറി സന്തോഷ് ഇടയില മുറി സ്വാഗതവും ഹരിലാൽ(കെ.എം.എം.എൽ) , ചവറ ഗവ.സ്കൂൾ എച്ച് .എം ശോഭ, സെന്റ് ലിഗോറിയസ് സ്കൂൾ ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ, ക്ലബ് ട്രഷറർ രാജേന്ദ്രൻ പിള്ള , പ്രദീപ് തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.