കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ ട്രഷറിക്ക് മുന്നിൽ നടത്തിയ വിശദീകരണ യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിജയൻ ഇഞ്ചവിള അദ്ധ്യക്ഷനായി. അസോ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സുജയ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡി.രാധാകൃഷ്ണൻ, ട്രഷറർ ബി.പ്രേംചന്ദ്, ജില്ലാ വൈസ് പ്രസിഡന്റ് ജി.അജിത്ത് കുമാർ, ജില്ലാ ട്രഷറർ ഡി.അശോകൻ, ബൈജു, സുവർണകുമാരിഅമ്മ, സി.പി.അമ്മിണിക്കുട്ടിഅമ്മ. ബി.വിജയൻപിള്ള, എസ്.ഉണ്ണിരാജൻ, വി.ബാബു, രാമചന്ദ്രൻപിള്ള, ഷംസുദ്ദീൻ, ഉമറുദ്ദീൻ, അനിൽ വെട്ടുവിള, രാജേന്ദ്രൻപിള്ള, ബെയ്സൽ, കുഞ്ഞുമോൻ, ഉപേന്ദ്രൻ മങ്ങാട്, തുളസീധരൻ, മുഹമ്മദ് മുസ്തഫ, കമറുദ്ദീൻ, മറിയാമ്മ, മേരി സരോജം എന്നിവർ സംസാരിച്ചു.