കൊല്ലം: സംസ്ഥാന വോളണ്ടിയർ യുവജന സംഘടയായ നാഷണൽ യൂത്ത് കൗൺസിൽ കേരളം, കേരളത്തിലെ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പ്ളസ് ടു വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ഒഫ് ദി ഇയർ പുരസ്കാരത്തിന് ജില്ലയിലെ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024ലെ പരീക്ഷയിൽ മികച്ച വിജയവും അക്കാഡമികേതര പ്രവർത്തനങ്ങളിൽ മികവും തെളിയിച്ച വിദ്യാർത്ഥികൾക്ക് ജൂലായ് 10ന് മുമ്പായി അപേക്ഷിക്കാം.
ജില്ലാ തലത്തിൽ വിജയിക്കുന്നവരെ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് പരിഗണിക്കും. ജനറൽ, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് പ്രത്യേകം അപേക്ഷിക്കാം. താൽപര്യം ഉൾള്ളവർ 8078585991 എന്ന നമ്പറിൽ മാർക്ക് ലിസ്റ്റ്, മറ്റു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ വാട്സ്ആപ്പ് ചെയ്യണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ലാൽ കോരാണി അറിയിച്ചു. ഫോൺ: 9539426688, 8281124057, 7356653686.