കൊല്ലം: ഉമയനല്ലൂർ ജംഗ്ഷനിലെയും പരിസരങ്ങളിലെയും കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന വിജയന് ഗാന്ധിഭവനിൽ അഭയം. മയ്യനാട്ടെ സേവാഭാരതി പ്രവർത്തകരാണ് വിജയനെ പത്തനാപുരം ഗാന്ധിഭവൻ നെടുമ്പന ശാഖയിൽ എത്തിച്ചത്. ഡയറക്ടർ പ്രസന്നയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സേവാഭാരതി മയ്യനാട് സമിതി രക്ഷാധികാരി എൻ. തമ്പി, പ്രസിഡന്റ് സതീഷ് കുമാർ, സെക്രട്ടറി ഗുൽസാർ, ട്രഷറർ വിഷ്ണു, സുരേഷ്, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.