seva-
ഉമയനല്ലൂർ ജംഗ്ഷനിലും പരിസരങ്ങളിലും കടത്തിണ്ണകളിൽ അന്തി ഉറങ്ങിയിരുന്ന വിജയൻ എന്ന വൃദ്ധനെ സേവാഭാരതി മയ്യനാട് പ്രവർത്തകർ പത്തനാപുരം ഗാന്ധിഭവൻ നെടുമ്പന ശാഖയിൽ എത്തിച്ചപ്പോൾ

കൊല്ലം: ഉമയനല്ലൂർ ജംഗ്ഷനിലും പരിസരങ്ങളിലും 10 വർഷമായി കടത്തിണ്ണകളിൽ അന്തി ഉറങ്ങിയിരുന്ന വിജയൻ എന്ന വൃദ്ധനെ സേവാഭാരതി മയ്യനാട് പ്രവർത്തകർ പത്തനാപുരം ഗാന്ധിഭവൻ നെടുമ്പന ശാഖയിൽ എത്തിച്ചു. ഡയറക്ടർ പ്രസന്ന ഏറ്റെടുത്തു. സേവാഭാരതി മയ്യനാട് സമിതി രക്ഷാധികാരി എൻ. തമ്പി, പ്രസിഡന്റ് സതീഷ് കുമാർ , സെക്രട്ടറി ഗുൽസാർ, ട്രഷറർ വിഷ്ണു, സുരേഷ്, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.