കരുനാഗപ്പള്ളി: കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.എസ്.ഗോപാലകൃഷ്ണപിള്ള, കെ.ഷാജഹാൻ, ജില്ലാ ഭാരവാഹികളായ എച്ച്.മാരിയത്ത്ബീവി, ആർ.രാജശേഖരൻപിള്ള, നിയോജകമണ്ഡലം സെക്രട്ടറി ഇ.അബ്ദുൽസലാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സോമൻപിള്ള, ആർ.എം.ശിവപ്രസാദ്, എസ്.ശർമ്മിള, എ.മുഹമ്മദ് മുസ്തഫ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രൊഫ.ആർ.രവീന്ദ്രൻ നായർ, ആർ.വിജയൻ, ഇന്ദിര നടുവിലപ്പുര, കെ.എൻ.സതി, വി.മോഹനൻ, പി.കെ.രാധാമണി, സ്കന്ദകുമാർ, കെ.വി.അനന്തപ്രസാദ്, ലത്തീഫ് ഒറ്റത്തെങ്ങിൽ എന്നിവർ സംസാരിച്ചു. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം നിറുത്തലാക്കി ജീവാനന്ദം പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, 12-ാം പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.