കൊല്ലം :എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന പാവുമ്പ 281-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ശാഖയിൽപ്പെട്ട എസ്.എസ്.എൽ.സി , പ്ലസ് ടു , സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗം ചെയർമാൻ ധർമ്മരാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വിനോദ് വാഴപ്പള്ളി , കമ്മിറ്റി അംഗങ്ങളായ ശിവരാജ്, സുന്ദര കുമാർ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ശിവാനന്ദൻ സ്വാഗതവും കമ്മിറ്റി അംഗം പ്രസന്നൻ നന്ദിയും പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന പാവുമ്പ 281-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യോഗം കൺവീനർ ശിവാനന്ദൻ മെമെന്റോയും ക്യാഷ് അവാർഡും നൽകുന്നു. ശാഖാ യോഗം ചെയർമാൻ പി.ആർ.ധർമരാജൻ , വൈസ് ചെയർമാൻ
വിനോദ് വാഴപ്പള്ളി, കമ്മിറ്റി അംഗങ്ങളായ വി.സുന്ദരകുമാർ, പി.ശിവരാജ്, എ.പ്രസന്നൻ എന്നിവർ സമീപം