photo
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ യൂണിയൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ സബ് ട്രഷറിക്ക് മുന്നിൽ നടന്ന ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ സബ് ട്രഷറിക്ക് മുന്നിൽ പ്രകടനവും വിശദീകരണ യോഗവും നടന്നു. യോഗം കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.ഇ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പട്ടാഴി രാജേന്ദ്രൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.സക്കീർ ഹുസൈൻ, മീരാ സാഹിബ് കാഞ്ഞുവയൽ, രഘുനാഥൻ, അലക്സാണ്ടർ ബേബി, വലിയവിള വേണു, ജഗദീഷ് ബൈജു, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.