എഴുകോൺ :വാക്കനാട് ബി.രാഘവൻ ചാരിറ്റിബിൾ ട്രസ്റ്റിന്റെ മൂന്നാമത് വാർഷികാഘോഷം തുടങ്ങി. കൊല്ലം എൻ.എസ്. സഹകരണ ആശുപത്രിയുമായി സഹകരിച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മുണ്ടൂർ തുളസി അദ്ധ്യക്ഷനായി.എം. എസ്. ശ്രീകുമാർ, ബിജു മേനോൻ, സുരേഷ് ലാൽ, എസ്.ബിനു, എസ്. ശ്രീജു, മധു പരവൂർ എന്നിവർ സംസാരിച്ചു.കൺവീനർ വി.കെ. ആദർശ് കുമാർ സ്വാഗതം പറഞ്ഞു.ക്വിസ് മത്സരം യുപി വിഭാഗത്തിൽ കടയ്‌ക്കോട് കെ.എൻ.എസ്. സെൻട്രൽ സ്കൂളും എച്ച്.എസ് വിഭാഗത്തിൽ കുഴിമതിക്കാട് ഗവ. എച്ച്.എസ്.എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊട്ടറ എസ്.എം.എച്ച്.എസ്. എസും വിജയികളായി. ക്രിക്കറ്റ്‌ ടൂർണമെന്റ് ട്രസ്റ്റ് വർക്കിങ് പ്രസിഡന്റ്‌ എസ്.സജീവ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ആശുപത്രിമുക്ക് ശക്തി ആർട്സ് വിജയിച്ചു.

വാക്കനാട് ബി.രാഘവൻ ട്രസ്റ്റ് ഓഫീസിൽ നടന്ന ചെസ് മത്സരം കരീപ്ര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ 10.30ന് വാക്കനാട് ഗവ. എച്ച്.എസ്.എസിൽ മോട്ടിവേഷൻ ക്ലാസ് ഇളവൂർ ശ്രീകുമാർ നയിക്കും. 11.30ന് ലഹരി വിരുദ്ധ ക്യാമ്പയിൻ വിമുക്തി ജില്ലാ കോ ഓർഡിനേറ്റർ വിഷ്ണുരാജ് ഉദ്ഘാടനം ചെയ്യും.