കൊല്ലം: വൈദ്യുതി ജീവനക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ ഡിവിഷൻ ഓഫിസുകൾക്ക് മുന്നിൽ അവകാശ സമരം നടത്തി. ചാത്തന്നൂർ ഡിവിഷൻ ഓഫിസിന് മുന്നിൽ നടത്തിയ സമരം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എസ്.അശ്വതി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ജി.സുരേഷ് അദ്ധ്യക്ഷനായി. കൊല്ലം ഡിവിഷൻ ഓഫിസിന് മുന്നിൽ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷനായി. കൊട്ടാരക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കുണ്ടറയിൽ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ദീലിപ് കുമാർ ഉദ്ഘാടനം ചെയ്തു.