photo

കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് ജി.എൽ.പി.എസിലെ റിട്ട. ഹെഡ്മാസ്റ്ററും തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും ആയിരുന്ന മുഴങ്ങോടി കാരുവിളയിൽ കെ.സി.പ്രഭാകരൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നാരായണി. മക്കൾ: ചാന്ദ്നി (റിട്ട. അങ്കണവാടി അദ്ധ്യാപിക), പത്മകുമാർ (റിട്ട. റവന്യു ഓഫീസർ, കണ്ണൂർ കോർപ്പറേഷൻ), മനോജ് (കൃഷി ഭവൻ, ചവറ), പ്രീത, പ്രസീത (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, ഏരൂർ), പരേതയായ മൈഥിലി. മരുമക്കൾ: കെ.മണി, എസ്.ഷേർളി (ഹെൽത്ത് ഇൻസ്‌പെക്ടർ, ഷോളയാർ), ഡി.സന്തോഷ്‌ കുമാർ (ഹെൽത്ത് ഇൻസ്‌പെക്ടർ, ശക്തികുളങ്ങര), ബി.സുധീർ (കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ), പരേതനായ ജി.കൃഷ്ണൻകുട്ടി (റിട്ട. ജെ.സി.ഒ, അസാം റൈഫിൾസ്), പരേതനായ കെ.കെ.വിജയകുമാർ (റിട്ട. ഹെഡ്മാസ്റ്റർ ജി.എച്ച്.എസ്, ചവറ).