madyam-

കരുനാഗപ്പള്ളി: ഡ്രൈ ഡേയിലും മറ്റും മദ്യം എത്തിച്ച് നൽകുന്ന അബ്കാരി വിനോദ് എന്നറിയപ്പെടുന്ന ചിറ്റൂർ വിനോദ് എക്സൈസ് പിടിയിൽ. ക്രിമനൽ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ആഴ്ചകളായി എക്സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വിനോദിന്റെ വീടിന് സമീപത്തുള്ള ബന്ധു വീട്ടിൽ നിന്ന് 75 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായിട്ടാണ് വിനോദിനെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ, എച്ച്.ചാൾസ്, ബി.അൻസാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ, ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. ഒന്നാം തീയതി സ്പെഷ്യൽ കച്ചവടം നടക്കുമ്പോഴാണ് പ്രതി പിടിയിലായത്. കൺട്രോൾ റൂം: 04762630831, 9400069456.