കൊല്ലം: സാംസ്കാരിക കൂട്ടായ്മയായ സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷന്റെ (സ്മിക്ക) ഒന്നാം വാർഷികവും പ്രൊഫ. വി.സാംബശിവന്റെ 95-ാം ജന്മദിനാഘോഷവും സ്മിക്ക കൊല്ലം യൂണിറ്റ് രൂപീകരണവും നാളെ നടക്കും. വൈകിട്ട് 3.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് പി.നാസിമുദ്ദീൻ അദ്ധ്യക്ഷനാകും. നാടക-ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ മുഖ്യാതിഥിയാകും. കാഥികരായ ഞെക്കാട് ശശി, കൈതാരം വിനോദ് കുമാർ എന്നിവരെ ആദരിക്കും. ഇന്ദു ജെ.എസ് തലവൂർ, അഥീന അശോക് എന്നിവർക്ക് സ്മിക്ക യുവ കാഥികപ്രതിഭ പുസ്കാരം സമ്മാനിക്കും. കാഥികൻ പ്രൊഫ. വി.ഹർഷകുമാർ, അഡ്വ. കെ.പി.സജിനാഥ്, മധു പരവൂർ, സ്വാഗതസംഘം സെക്രട്ടറി കെ.പ്രസാദ് സ്വാഗതവും ട്രഷറർ ജെ.ലാലേന്ദ്രൻ നന്ദിയും പറ‌യും. തുടർന്ന് പ്രൊഫ. ചിറക്കര സലിംകുമാറിന്റെ കഥാപ്രസംഗം.