കണ്ണനല്ലൂർ: മുഖത്തല നവജ്യോതി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്കുള്ള പുരസ്‌കാരവിതരണം മുഖത്തല ഗവ. എൽ.പി.എസിൽ തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഡി. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാര വിതരണം പ്രൊഫ. വി.ആർ. നമ്പൂതിരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീഷ് എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി ജി. ജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.