പുനലൂർ: ഗൃഹനാഥനെ കല്ലടയാറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. തലവൂർ നടുത്തേരി തഴേക്കര പുത്തൻവീട്ടിൽ തങ്കച്ചനാണ് (58) ഇന്നലെ ഉച്ചയോടെ മരിച്ചത്. കഴിഞ്ഞദിവസവും ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പുനലൂർ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഏലിയാമ്മ.