കുന്നത്തൂർ: ചക്കുവള്ളി കൊച്ചുതെരുവ് ജംഗ്ഷൻ ചാറ്റൽ മഴ പെയ്താൽ വെള്ളക്കെട്ടായി മാറും. നാട്ടുകാരും വ്യാപാരികളും വലയുന്നു. മലനട - ചക്കുവള്ളി റൂട്ടിൽ നടന്ന അശാസ്ത്രീയ റോഡ് നിമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്. കൊടുംവളവായ ജംഗ്ഷനിൽ കാൽനട യാത്രയും അസാദ്ധ്യമാണ്.
വ്യാപാരികൾക്ക് വലിയ നഷ്ടം
കടകൾക്കുള്ളിലേക്ക് വെള്ളം കയറുന്നതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നു. വാഹനങ്ങൾ വേഗതയിൽ പോകുമ്പോൾ വെള്ളം തെറിക്കുന്നതിനാൽ ജംഗ്ഷനിൽ ആളുകൾക്ക് എത്താനും കഴിയുന്നില്ല.തിങ്കളാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ ജംഗ്ഷൻ തോടായി മാറി.
പല തവണ കൊല്ലം,ശാസ്താംകോട്ട എന്നിവിടങ്ങളിൽ നേരിട്ടെത്തി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വരിക്കോലിൽ ബഷീർ
കോൺഗ്രസ് നേതാവ്