sn-
കൊല്ലം ശ്രീനാരായണ കോളേജിൽ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ കോളേജ്തല ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിക്കുന്നു

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സ്ഥാപനതല വിജ്ഞാനോത്സവം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കൊല്ലം കോർപ്പറേഷൻ കൗൺസിലർ അഡ്വ. എ.കെ. സവാദ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എം. ജയപ്രകാശ്, ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഹെർമിൻ പി. മാക്സ്‌മെൽ, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജെ.ബിജു, പി.ടി.എ എക്സിക്യുട്ടിവ് അംഗം പട്ടത്താനം സുനിൽ, പി.ടി.എ സെക്രട്ടറി ഡോ. എസ്. ശങ്കർ, സ്റ്റാഫ് അസോ. സെക്രട്ടറി ഡോ.എൻ. രതീഷ് എന്നിവർ സംസാരിച്ചു. വിജ്ഞാനോത്സവം കോ - ഓർഡിനേറ്റർ ഡോ. എൻ. ഷാജി സ്വാഗതവും കോളേജ് യൂണിയൻ ചെയർമാർ ആകാശ് നന്ദിയും പറഞ്ഞു.

നാലു വർഷ ബിരുദപ്രോഗ്രാമിന്റെ അക്കാഡമിക് കോ- ഓർഡിനേറ്റർ പ്രൊഫ. ഡോ. ബി. ഹരി ഒന്നാംവർഷ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പ്രോഗ്രാമിനെക്കുറിച്ച് അവബോധം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതും മന്ത്രി ഡോ.ആർ. ബിന്ദു നാലു വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചതും ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംപ്രേക്ഷണം ചെയ്തു.