thodi
നീലക്കുറിഞ്ഞി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ പാർവ്വതിയെ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ അനുമോദിക്കുന്നു

തൊടിയൂർ: ജൈവ വൈവിദ്ധ്യവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തലത്തിൽ നടത്തിയ നീലക്കുറിഞ്ഞി ക്വിസ് മത്സരത്തിൽ കല്ലേലിഭാഗം തൊടിയൂർ യു.പി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു . ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീപാർവ്വതിയെ തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജഗദമ്മ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന ജവാദ് , ഹരിത കേരള മിഷൻ ആർ.പി അഞ്ജു , ഹെഡ്മിസ്ട്രസ് വി.എസ്.ബിന്ദു , അദ്ധ്യാപകരായ ചിത്ര , ബിനോയ് കൽപ്പകം എന്നിവർ സംസാരിച്ചു.