yunis-
വടക്കേവിള യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ നടന്ന ഫൗണ്ടേഴ്സ് ഡേ മുൻ എം.പി. എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ സ്ഥാപക ചെയർമാനും മുൻ എം.എൽ.എയുമായ പരേതനായ ഡോ. എ. യൂനുസ് കുഞ്ഞിന്റെ 83-ാമത് ജന്മദിനം ഫൗേണ്ടേഴ്സ് ഡേയായി ആഘോഷിച്ചു. വടക്കേവിള യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗിലെ സി.എച്ച് സ്ക്വയറിൽ നടന്ന ചടങ്ങിൽ ആധുനിക സംവിധാനങ്ങളോടെയുള്ള വീൽചെയർ കണ്ടുപിടിച്ച വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആദരിച്ചു. വീൽചെയറുകൾ, ചികിത്സ ധനസഹായം, പെൻഷൻ എന്നിവ വിതരണം ചെയ്തു. മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഷാജഹാൻ യൂനുസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾ യൂനുസ് കുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ്, ഡയറക്ടർ ഹാഷിം യൂനുസ് എന്നിവർ സംസാരിച്ചു.