കൊല്ലം: വീടിന്റെ ടെറസിൽ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം തങ്കശേരി ഫിഷർമെൻ നഗറിൽ (മുസ്ലിം നഗർ) ജസ്റ്റിൻ ജൂലിയാനാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. മത്സ്യബന്ധനത്തിന് പോയി തിരികെത്തിയ ജൂലിയാൻ സാധാരണ വീടിന്റെ ടെറസിന് മുകളിൽ കിടന്ന് ഉറങ്ങുന്നത് പതിവാണ്. അങ്ങനെ ഉറങ്ങാൻ കിടന്ന അദ്ദേഹം വെളുപ്പിനെ എഴുന്നേറ്റ് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴെ വീണതാകാമെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സൗമു. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.