ചിറക്കര: കോൺഗ്രസ് ചിറക്കരത്താഴം 73-ാം നമ്പർ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രിയദർശിനി വിദ്യാഭ്യാസ അവാർഡ് വിതരണം ചിറക്കര മണ്ഡലം പ്രസിഡന്റ് എസ്.വി. ബൈജുലാൽ ഉദ്‌ഘാടനം ചെയ്‌തു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയ ആരവ് ഷിജുവിനെയും സ്‌മരണിക നൽകി ആദരിച്ചു. ബൂത്ത് പ്രസിഡന്റ് ആര്യോദയകുമാർ അദ്ധ്യക്ഷനായി. സേവാദൾ മണ്ഡലം പ്രസിഡന്റ് വിനോദ് പാണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജന, ദേവദാസ്, സത്യദേവൻ എന്നിവർ സംസാരിച്ചു. അഴകേശൻ, ജയപ്രകാശ്, കിരൺ, സുഭാഷ്, പ്രീത, അജയകുമാർ, ജയിംസ് തോമസ്, സുനിൽകുമാർ, സതീശൻ ശങ്കർ എന്നിവർ നേതൃത്വം നൽകി.