ഓച്ചിറ: മഠത്തിൽകാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മഠത്തിൽ കാരാണ്മ ഗവ.സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ബാലസാഹിത്യകൃതികൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷനായ യോഗത്തിൽ വരവിള ശ്രീനി വായന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, പ്രഥമ അദ്ധ്യാപിക കെ.പി.ബിന്ദു, ഗ്രാമപഞ്ചായത്തംഗം മാളു സതീഷ്, ബി.എസ്. വിനോദ്, എം. രാമചന്ദ്രൻപിള്ള, സതീഷ് പള്ളേമ്പിൽ, ആര്യ സുരേഷ്, ജയ്‌ഹരി കയ്യാലത്തറ, വി. ഉണ്ണികൃഷ്ണൻ, ആർ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.