ഓച്ചിറ: അഖിലേന്ത്യാ കിസാൻ സഭ ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു പൂക്കുട പദ്ധതി പ്രകാരം ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി സുരേഷ് താനുവേലി അദ്ധ്യക്ഷനായ ചടങ്ങിൽ സി.പി.ഐ നേതാവ് ആർ.സോമൻ പിള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പി.സി.സുനിൽ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാ കുമാരി, ക്ലാപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപള്ളി, ഓച്ചിറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഡി.പത്മകുമാർ, രവീന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. വലിയകുളങ്ങര ഒറിക്സ് കൺവെൻഷൻ സെന്ററിന്റെ മുൻവശത്ത് ഉള്ള ഒരേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. തുടർന്ന് മേഖലാതലങ്ങളിൽ, വിവിധ അഞ്ചു പഞ്ചായത്തുകളിലായി അഞ്ചേക്കർ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവർത്തനങ്ങൾക്ക് പി.കെ.വിക്രമൻ, മുരളീധരൻ പിള്ള, അബ്ദുൽ ഖാദർ, ജനാർദ്ദനൻ പിള്ള, കെ.നൗഷാദ്, പ്രവിത, സിന്ധു, ഭാനു ദാസൻ, വേണു, ഷറഫ്, താഹ കുഞ്ഞ്, പ്രകാശ് ശ്രീഹരി, സുഭാഷ്, ബർണാഷ് തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.