പുത്തൂർ: കളഞ്ഞുകിട്ടിയ പണം തിരികെ നൽകി ഡ്രൈവർ മാതൃകയായി. കൊട്ടാരക്കര -കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന എം.ആർ.ബി ബസിലെ ഡ്രൈവർ കിഴക്കേ കല്ലട തെക്കേമുറി മനു ഭവനിൽ മനുവിനാണ് പണമടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയത്. പുത്തൂർ കല്ലറ മുക്കിൽ കല്ലൂമൂട് വിള വീട്ടിൽ ഷീലയുടെ പേഴ്സും പണവുമായിരുന്നു അത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ സ്വകാര്യ ബസിൽ നിന്ന് പുത്തൂർ ചന്തമുക്കിലിറങ്ങിയപ്പോഴാണ് പണം നഷ്ട്ടമായ വിവരം ഷീല അറിയുന്നത്. തുടർന്ന് ഹോംഗാർഡിന്റെ നിർദേശത്തെതുടർന്ന് പുത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് പുത്തൂർ എസ്.ഐ ടി.ജെ ജയേഷ് ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടു. ബസ്സിൽ തിരക്കായിരുന്നതിനാൽ കരുനാഗപ്പള്ളിയിൽ എത്തിയപ്പോഴാണ് മനുവിന് പേഴ്സ് കിട്ടുന്നത്.തുടർന്ന് കൊട്ടാരക്കരയിലേക്ക് തിരിച്ചുവരുന്ന വഴി പൊലീസ് സ്റ്റേഷനിലെത്തി പുത്തൂർ എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ മനു ഷീലയ്ക്ക് പണം തിരിച്ചുനൽകി.
ബസിൽ വെച്ച് നഷ്ട്ടപ്പെട്ട പണം പുത്തൂർ എസ്.ഐ ടി.ജെ ജയേഷിന്റെ സാന്നിദ്ധ്യത്തിൽ ബസ് ഡ്രൈവർ മനു ഷീലയ്ക്ക് പണംകൈമാറുന്നു