കൊല്ലം: എത്രകാലം കഴിഞ്ഞാലും പ്രസക്തി നഷ്ടമാകാത്ത വൈദ്യ സമ്പ്രദായമാണ് ആയുർവേദമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൊല്ലം ചിന്നക്കടയിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഡോ. ബേബി കൃഷ്ണൻ സ്മാരക എ.എച്ച്.എം.എ ഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആയുർവേദ റിസർച്ച് ഇൻ ഇൻഡസ്ട്രി, സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ നേതൃത്വത്തിൽ നടന്ന വിഷൻ കോൺക്ലേവ് ആരോഗ്യ സർവ്വകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ.സനൽ കുറിഞ്ഞിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഡോ. ഇടുഴി ഉണ്ണിക്കൃഷ്ണൻ, ഡോ. വിജയൻ നങ്ങേലിൽ, ഡോ. ലിജു മാത്യു, ഡോ. സുജിത്ത് ആനേപ്പിൽ, ഡോ.സി. സുരേഷ്‌കുമാർ ത്രിവേണി, ഡോ. മുഹമ്മദ് ബാപ്പു, ഡോ. എ.എം. അൻവർ, ഡോ സജികുമാർ ധാത്രി, ഡോ. സുരേഷ് ബാബു, ഡോ. റഹീം ഗുരുക്കൾ, ഡോ. വർഗ്ഗീസ് കായൽവാരത്ത്, ഡോ. രമ ബേബി കൃഷ്ണൻ, ഡോ. ബി.ജി. ഗോകുലൻ, ഡോ. സജീഷ് കുമാർ റാന്നി, ഡോ. പി.എസ്. ബിജു എന്നിവർ സംസാരിച്ചു.
കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ആയി ചുമതലയേറ്റ ഡോ. എസ്. ഗോപകുമാർ, സംസ്ഥാന മിനിമം വേജസ് കമ്മിറ്റി ഉപദേശക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സനൽ കുറിഞ്ഞിക്കാട്ടിൽ, കണ്ണൂർ സർവകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പ്രപഞ്ച് എന്നിവരെ മന്ത്രി ആദരിച്ചു. ഡോ. എ.എം. അൻവർ, അരുൺ പുതുശ്ശേരി, ഡോ. സജികുമാർ ധാത്രി, ഡോ. മനോജ് എസ്.പണിക്കർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.