photo
സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ പുനലൂർ മണ്ഡലം കമ്മിറ്രിയുടെ നേതൃത്വത്തിൽ പുനലൂർ സബ് ട്രഷറിക്ക് മുന്നിൽ നടന്ന അവകാശ സംരക്ഷണ ദിനാചരണം സി.പി.ഐ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ സബ് ട്രഷറിക്ക് മുന്നിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെെ ഉറപ്പ് പാലിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,ആയുർവേദ വിഭാഗത്തെ മെഡിസെപ്പിൽ ഉൾപ്പെടുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പെൻഷൻകാർ അവകാശ സംരക്ഷണ ദിനം ആചരിച്ചത്. സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വി.പി.ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനാ മണ്ഡലം സെക്രട്ടറി കെ.വി.സോമനാഥൻ അദ്ധ്യക്ഷനായി.സംസ്ഥാന കൗൺസിൽ അംഗം എസ്.സുഷ്, മണ്ഡലം ജോയിന്റ് സെക്രട്ടറി ആർ.ബാബു, സോമൻ, കുട്ടപ്പൻ, ആനന്ദൻ, അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.