പൂയപ്പള്ളി : പൂയപ്പള്ളി ലക്ഷ്മി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ലക്ഷ്മി മെമ്മോറിയൽ ഹോസ്പിറ്റൽ ബിൽഡിംഗിൽ ചേർന്ന ചടങ്ങ് പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സരിത ഉദ്ഘാടനം ചെയ്തു. ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ എസ്.എസ്.പ്രീതി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജു ചാവടി അദ്ധ്യക്ഷനായി. ഡോ.ബി.വി. അനിതയ്ക്ക് ജനകീയ ഡോക്ടർക്കുള്ള പുരസ്കാരം ഫാ.എം.എം.ജോൺ സമർപ്പിച്ചു. കോട്ടാത്തല ശ്രീകുമാർ, അജീഷ് കൃഷ്ണ, പി.എ.സജിമോൻ, പ്രസന്നകുമാർ, കവയിത്രി ഷീബ ഷാനവാസ്, ഡോ.ബി.വി.അനിത, ഡോ.ശ്രുതി എന്നിവർ സംസാരിച്ചു. ഡോ.ഒ.വാസുദേവൻ, ഡോ.സബീന വാസുദേവൻ എന്നിവർ ബോധവത്കരണ ക്ളാസുകൾ നയിച്ചു. പ്രമേഹ പാദ സംരക്ഷണത്തെ മുൻനിറുത്തിയാണ് ക്യാമ്പ് നടത്തിയത്.