പുനലൂർ :കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ‌്‌സ് അസോസിയേഷൻ പുനലൂർ സബ് ട്രഷറിക്ക് മുന്നിൽ പെൻഷൻ പരിഷ്കരണ ദിനാചരണവും ധർണയും സംഘടിപ്പിച്ചു.പുനലൂർ നഗരസഭ പ്രതിപക്ഷ നേതാവ് ജി .ജയപ്രകാശ് ഉദ്‌ഘാടനം ചെയ്‌തു.ആർ.വിജയൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സുന്ദരേശൻ മുഖ്യ പ്രഭാഷണം നടത്തി. ആർ. ശിവരാജൻ,ജെ.ശിവരാമകൃഷ്‌ണപിള്ള,കെ.സജിത്,സി.ബി.വിജയകുമാർ,ഇ.ബി.രാധാകൃഷ്‌ണൻ,കെ. യോഹന്നാൻകുട്ടി, എസ്.ഹരികുമാർ,സക്കീർ ഹുസൈൻ, സി.മോഹനൻപിള്ള, എൽ.മോഹനൻ, രായിക്കുട്ടി , ഷാജി വർഗീസ്, പി.എൻ.ഷൈലജ,എം. ഇന്ദു എന്നിവർ സംസാരിച്ചു. പന്ത്രണ്ടാം ശമ്പള /പെൻഷൻ പരിഷ്‌കരണ കമ്മിഷനെ ഉടൻ നിയമിക്കുക,ആറ് ഗഡു ക്ഷാമാശ്വാസം കുടിശിക തീർത്തു അനുവദിക്കുക,പതിനൊന്നാം പെൻഷൻ പരിഷ്‌കരണ തുകയുടെ നാലാം ഗഡുവും മൂന്നും നാലും ഗഡു ക്ഷാമാശ്വാസ കുടിശികയും തീർക്കുക ,ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക,മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.