കൊല്ലം: കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ, ഡോക്ടേഴ്സ് ദിനത്തിൽ മയ്യനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ശശി, ഡോ. ജിത, ഡോ. സന്ദീപ്, ഡോ. ഉമ എന്നിവരെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൊന്നാട അണിയിച്ചു.
കുട്ടികൾക്ക് നന്ദി പറഞ്ഞ സൂപ്രണ്ട് ഡോ. ശശി, 'പ്ലേറ്റിൽ പകുതി പച്ചക്കറി' എന്ന് ഉപദേശിക്കുകയും ചെയ്തു. ഡോക്ടേഴ്സ് ദിന പ്രവർത്തനങ്ങൾക്ക് പി.ടി.എ പ്രസിഡന്റ് അജയകുമാർ, പ്രഥമാദ്ധ്യാപകൻ എ. ഗ്രഡിസൺ, സ്റ്റാഫ് സെക്രട്ടറി എൽ. ഹസീന, എസ്.ആർ.ജി കൺവീനർ ഡോ. എസ്. ദിനേശ്, അദ്ധ്യാപകരായ എസ്. മനോജ്, ആർ. ബിന്ദു, എം. ജെസി, മഞ്ജുഷ മാത്യു, ശ്രീദേവി, അമൃതരാജ്, ജി. ഗ്രീഷ്മ, സന്ധ്യാറാണി, ഷീന ശിവാനന്ദൻ, എ.എസ്. ബിജി, ടി.എസ്. ആമിന, ഇന്ദു എന്നിവർ നേതൃത്വം നൽകി