കൊല്ലം: തീരദേശ ഹൈവേ നിർമ്മാണത്തിന്റെ സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധം അവസാനിക്കാത്ത സ്ഥലങ്ങളിൽ അതിർത്തി തിരിച്ച് കല്ലിടുന്നതിന് പകരം ജിയോ ടാഗിംഗ് നടത്താൻ ആലോചന. ഈമാസം അവസാനം വരെ തർക്കപരിഹാര ശ്രമം തുടർന്ന ശേഷമാകും ജിയോ ടാഗിംഗ്.
കല്ലിടുന്നത് പോലെ തന്നെ ജിയോ ടാംഗിംഗിലൂടെയും സ്ഥലം കൃത്യമായി കണക്കാക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ സർവേ നമ്പർ, ഭൂമിയുടെ അളവ് എന്നിവ ഉൾപ്പെടുത്തിയുള്ള 4(1) വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്ന് സാമൂഹ്യാഘാത പഠനത്തിനൊപ്പം ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ പരാതികൾ സ്വീകരിക്കും.
കല്ലിടൽ മുടങ്ങിയതോടെ സ്ഥലം ഏറ്റെടുക്കലിനോട് എതിർപ്പില്ലാത്തവർക്കും ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത അവസ്ഥയാണ്. നഷ്ടമാകുന്ന ഭൂമിയുടെ അളവ് കൃത്യമായി കണക്കാക്കാത്തതിനാൽ തീരദേശ ഹൈവേ കടന്നുപോകുന്നയിടങ്ങളിലെ ഭൂമി വാങ്ങാനും പണയമായി സ്വീകരിക്കാനും പല ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകുന്നില്ല.
പ്രതിഷേധം മറികടന്ന് ഡിജിറ്റൽ വേലി
അലൈൻമെന്റ് മാറ്റിയ സ്ഥലങ്ങളിലും എതിർപ്പ് നിലനിൽക്കുന്നിടത്തും ജിയോ ടാഗിംഗ് പൂർത്തിയാക്കി
നഷ്ടപരിഹാര പാക്കേജിൽ അവ്യക്തത
അലൈൻമെന്റിലും പൊരുത്തക്കേട്
കല്ലിടൽ നിറുത്തിയിട്ട് ഒരു വർഷം
കളക്ടർ ഭൂമി നഷ്ടപ്പെടുന്നവരുമായി നേരിട്ട് ആശയ വിനിമയം നടത്തി
റീച്ചുകൾ, ഏറ്റെടുക്കുന്ന ഏകദേശ ഭൂമി
കാപ്പിൽ - തങ്കശേരി - 25 ഹെക്ടർ
തങ്കശേരി - ശക്തികുളങ്ങര - 9 ഹെക്ടർ
ഇടപ്പള്ളിക്കോട്ട - വലിയഴീക്കൽ - 23 ഹെക്ടർ
തീരദേശ ഹൈവേ
ആകെ നീളം - 51 കിലോമീറ്റർ
(ദേശീയപാത 66ലെ 9 കിലോമീറ്റർ സഹിതം)
ഇതുവരെ കല്ല് സ്ഥാപിച്ചത് - 15 കിലോ മീറ്റർ
വീതി കൂട്ടി വികസനം - 42 കിലോമീറ്റർ
വീതി - 14 മീറ്റർ
റോഡ് - 9 മീറ്റർ
നടപ്പാത - ഇരുവശത്തും 2 മീറ്റർ വീതം
സൈക്കിൾ ട്രാക്ക് - 1 മീറ്റർ
തങ്കശേരി മുതൽ ശക്തികുളങ്ങര വരെയുള്ള ജില്ലയിലെ രണ്ടാം റീച്ചിന്റെ 4(1) വിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിക്കും. ഈ മേഖലയിൽ ഒരുപരിധി വരെ കല്ലിടൽ പൂർത്തിയായിട്ടുണ്ട്.
ജില്ലാ ഭരണകൂടം