പടി. കല്ലട: 120 അടിയോളം താഴ്ചയുള്ള പഞ്ചായത്ത് കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ശാസ്താംകോട്ട പുന്നമൂടിന് സമീപമായിരുന്നു സംഭവം. സമീപവാസിയായ ബൈജുവിന്റേതാണ് ആട്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കിണറിന്റെ ആഴവും അപകടാവസ്ഥയും മുന്നിൽകണ്ട് പിന്മാറി. ശാസ്താംകോട്ടയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ആർ.രാജേഷാണ് ജീവൻ രക്ഷാ ഉപകരണങ്ങളുടെയും ജെ.സി.ബിയുടെയും സഹായത്തോടെ കിണറ്റിൽ ഇറങ്ങി ആടിനെ പുറത്തെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനു ശിവരാജ്, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ മിഥിലേഷ്, രതീഷ്, ഗോപൻ, ഷിനാസ്, ഡ്രൈവർ രാജീവൻ, ഹോം ഗാർഡുമാരായ ശ്രീകുമാർ, ഷാജി, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.