cahews-
കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷനും മുഖത്തല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ബന്ദി പൂവ് കൃഷിയുടെ നടീൽ ഉദ്ഘാടനം കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു

കൊല്ലം: കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷനും മുഖത്തല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ബന്ദി പൂവ് കൃഷിയുടെ നടീൽ ഉദ്ഘാടനം കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. കെ.എസ്.സി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള കൊട്ടിയത്തെ ഒരേക്കറിലാണ് കൃഷി.

ഇരവിപുരം കൃഷിശ്രീയിൽ നിന്നു ലഭി​ച്ച 15,000 ബന്ദി തൈകളാണ് നട്ടത്. 45 ടൺ പൂക്കൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിൽപനയിലൂടെ നാല് ലക്ഷം രൂപ കണ്ടെത്താൻ കഴിയും. ഉദ്ഘാടന ചടങ്ങിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുശീല, എം. സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ, ബി.ഡി.ഒ ജോർജ് അലോഷ്യസ്, എ.ഡി.എ ടി. ഷീബ, മയ്യനാട് കൃഷി ഓഫീസർ അഞ്ജു വിജയൻ, ജോയിന്റ് ബി.ഡി.ഒ രതികുമാരി, കാഷ്യു കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ജി. ബാബു എന്നിവരും പങ്കെടുത്തു .