കൊല്ലം: കേരളത്തിലെ അംഗീകൃത കലാ- സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് ഗ്രന്ഥശാലകൾക്ക് നൽകുന്ന മാതൃകയിൽ സാമ്പത്തിക സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) 46-ാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബി.ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി കെ.ഗോപാലൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എം. ഭാസ്കരൻ നായർ കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എൻ.വിനോദ്ലാൽ (ലാലാസ് കൺവൻഷൻ സെന്റർ- പ്രസിഡന്റ്), എ. പ്രദീപ് (വൈസ് പ്രസിഡന്റ്), ആർ. ശിവപ്രസാദ് (സെക്രട്ടറി), പുഷ്പാകരൻ (ജോ. സെക്രട്ടറി), കൃഷ്ണൻകുട്ടി (ട്രഷറർ).