photo
പണയിൽ ദേവീക്ഷേത്രത്തിലെ വഞ്ചി മോഷ്ടാക്കൾ കുത്തിത്തുറന്ന നിലയിൽ

കൊട്ടാരക്കര: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിൽ മോഷണം. മൂർത്തിക്കാവിന്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നു. പണയിൽ- പാറയിൽമുക്ക് റോഡിന്റെ വശത്തായാണ് വഞ്ചി സ്ഥാപിച്ചിരുന്നത്. ഇന്നലെ രാവിലെ വഞ്ചിയിൽ കാണിക്കയിടാൻ വന്ന ഭക്തരാണ് മോഷണ വിവരം അറിഞ്ഞത്. പതിനായിരം രൂപയെങ്കിലും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്.