പോരുവഴി: ശൂരനാട് വടക്ക് കിഴകിട ഏലായിൽ നെൽക്കൃഷി ചെയ്ത കർഷകർക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ധനസഹായ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. ശ്യാമളഅമ്മ ധന സഹായം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ ലത്തിഫ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.സൗമ്യ, ജെ.സന്തോഷ് കുമാർ, ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഏലാസമിതി സെക്രട്ടറി സി. സെക്രട്ടറി സ്വാഗതവും ട്രഷറർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.