ച​വ​റ: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്​കൂൾ വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി കെ.എം.എം.എൽ എം​പ്ലോ​യീ​സ് റി​ക്രി​യേ​ഷൻ ക്ല​ബ് ര​ച​നാ മ​ത്സ​ര​ങ്ങൾ സം​ഘ​ടി​പ്പി​ക്കു​ന്നു. പന്മന, ച​വ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാർ​ത്ഥി​കൾ​ക്കും കെ.എം.എം.എൽ ജീ​വ​ന​ക്കാ​രാ​യ ടെർ​ക് അം​ഗ​ങ്ങ​ളു​ടെ മ​ക്കൾ​ക്കും പ​ങ്കെ​ടു​ക്കാം. എൽ.പി, യു.പി, 8, 9 ക്ലാ​സു​ക​ളി​ലെ വി​ദ്യാർ​ത്ഥി​കൾ​ക്ക് 'എ​ന്നെ സ്വാ​ധീ​നി​ച്ച പു​സ്​ത​കം'' എ​ന്ന വി​ഷ​യ​ത്തിൽ ആ​സ്വാ​ദ​ന കു​റി​പ്പും, 10, ഹ​യർ ​സെ​ക്കൻഡ​റി വി​ദ്യാർ​ത്ഥി​കൾ​ക്ക് 'അ​ച്ച​ടി മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വാ​യ​ന​യും സോ​ഷ്യൽ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള വാ​യ​ന​യും സ​മ​ഗ്ര​മാ​യി നോ​ക്കി​ക്കാ​ണു​ക'' എ​ന്ന വി​ഷ​യ​ത്തിൽ ഉ​പ​ന്യാ​സ​വും, ഡി​ഗ്രി, പി​ജി വി​ദ്യാർ​ത്ഥി​കൾ​ക്ക് 'വാ​യ​ന സർ​ഗാ​ത്മ​ക​ത​യെ​യും വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തെ​യും എ​ങ്ങ​നെ സ​ഹാ​യി​ക്കു​ന്നു'' എ​ന്ന വി​ഷ​യ​ത്തിൽ ഉ​പ​ന്യാ​സ​ത്തി​ലു​മാ​ണ് മ​ത്സ​രം. ര​ച​ന​ക​ളിൽ പേ​ര്, ക്ലാ​സ്, സ്​കൂൾ, ഫോൺ ന​മ്പർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി terckmml@gmail.com എ​ന്ന മെ​യിൽ ഐ​ഡി​യി​ലേ​ക്ക് 15ന് മുമ്പ് അ​യ​ക്ക​ണം. ഫോൺ: 8547952985, 9645213141.