കൊല്ലം: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും പണ്ഡിതനുമായിരുന്ന സ്വാമി ശാശ്വതികാനന്ദയുടെ 23-ാമത് സമാധിദിനാചരണം പുണ്യശ്രീ സ്വാമി ശാശ്വതികാനന്ദ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ഗാർഡൻസ് ഹാളിൽ സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എസ്.സുവർണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രഷറർ പ്രബോധ് എസ്.കണ്ടച്ചിറ അദ്ധ്യക്ഷനായി. ഭാരവാഹികളായ അടൂർ എ.കെ.ശിവൻകുട്ടി, പി.എസ്.ബാബുറാം, ആർ.ശ്രീധരൻ,
എസ്.ഘോഷ് ഈഴവർ, ക്ലാവറ സോമൻ, ഷാജിലാൽ കരുനാഗപ്പള്ളി, മണിയമ്മ രാമചന്ദ്രൻ, ബിന്ദു അനിൽ, പ്രഫുല്ലൻ, സാബുപ്രകാശ്, സുരേഷ് അശോകൻ എന്നിവർ സംസാരിച്ചു.