പുനലൂർ: ശ്രീനാരായണ കോളേജിലെ നാല് വർഷ ബിരുദ പഠനത്തിന്റെ പ്രവേശനോത്സവം പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈനി മാത്യൂസ് അദ്ധ്യക്ഷയായി. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രതിനിധി എം.റഹീം, പൂർവ വിദ്യാർത്ഥി സംഘനാ പ്രതിനിധി ജോസ് തോമസ്, അദ്ധ്യാപക പ്രതിനിധി എം.ജി.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ചരിത്ര വിഭാഗം മേധാവി ടി.ഷിബു സ്വാഗതവും ഗണിത ശാസ്ത്ര വിഭാഗം മേധാവി ജാസ്മീൻ റോസ് നന്ദിയും പറഞ്ഞു.