vvv
ചടയമംഗലം പബ്ളിക് മാർക്കറ്റ് നവീകരിച്ച് ഉടൻ പ്രവ‌ർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചടയമംഗലം പഞ്ചായത്ത് സമിതി പഞ്ചായത്ത് അധികൃത‌ർക്ക് നിവേദനം നൽകുന്നു

ചടയമംഗലം: ചടയമംഗലം പബ്ളിക് മാർക്കറ്റ് നവീകരിച്ച് ഉടൻ പ്രവ‌ർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചടയമംഗലം പഞ്ചായത്ത് സമിതി പഞ്ചായത്ത് സെക്രട്ടറി,പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി.പഞ്ചായത്ത് സ്റ്റേഡിയം,പൊതു ശൗചാലയം,പഞ്ചായത്ത് കെട്ടിടം എന്നിവയും നവീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു. ഉടൻ പരിഹാരം കാണാമെന്ന് അധികൃത‌ർ ഉറപ്പ് നൽകി. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് എം.ഹരികുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് കൂറിയോട് മഞ്ജേഷ് കുമാർ, ട്രഷറർ ഉണ്ണികൃഷ്ണൻ, സെൽ കോർഡിനേറ്റർ എ.വിജിത്,പഞ്ചായത്ത് ജനറൽ സെക്രട്ടറി തുളസീധരൻ,സെക്രട്ടറി കുര്യോട് ഉദയൻ,ഉണ്ണി മേടയിൽ,സുരേഷ് മടത്തിൽ, വിജയൻപിള്ള പൂങ്കോട്,വേണു കണ്ണൻകോട് .,സതീശൻപിള്ള മൂലംകോട്, വാർഡ് മെമ്പർമാരായ സിന്ധു, ഉണ്ണികൃഷ്ണപിള്ള എന്നിവർ നിവേദനം നൽകിയവ‌ർക്കൊപ്പം ഉണ്ടായിരുന്നു.