punakanoor-

കൊല്ലം: വായന പക്ഷാചരണത്തിന്റെ ഭാഗമായി പുനുക്കന്നൂർ ദേശസേവിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി. കേശവ ദേവ് അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ്‌ കെ. ബിജു അനുസ്മരണ പ്രഭാഷണം നടത്തി. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള, സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി ജി. ശ്രീധരൻ പിള്ള, ശ്രീകലാദേവി, ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു.